Saravana Bhavan hotel founder P Rajagopal pa$$ed @way<br />ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല സ്ഥാപകന്‍ പി രാജഗോപാല്‍ അന്തരിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു തട്ടിക്കൊണ്ടുപോയി കൊലപാതകം നടത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കാന്‍ രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയത്.ജൂലായ് ഏഴിനായിരുന്നു സുപ്രീം കോടതി ഉത്തരവ് പ്രകാരം രാജഗോപാല്‍ കീഴടങ്ങിയത്. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ആയിരുന്നു മരണം<br />